Film News

പെണ്ണുങ്ങള് നോക്ക്വോ?,ജോമോന്റെ നിര്‍മ്മാണത്തില്‍ ഗിരീഷ് എഡിയുടെ സിനിമ

THE CUE

റിയലിസ്റ്റിക് അവതരണമുളള രസികന്‍ ചെറുസിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്ത്രിന്റെ ട്രെയിലര്‍ പുറത്തു വന്നു. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്നു. വിനീത് ശ്രീനിവാസന്‍ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി കുമ്പളങ്ങി ഫെയിം തോമസ് മാത്യു നായക വേഷത്തിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രണയവും തല്ലുകൂടലും അധ്യാപകനോടുള്ള അസൂയയുമൊക്കെ പ്രമേയമാകുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന് ട്രെയിലര്‍ സൂചന തരുന്നു.

ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ക്യാമറ. ഗോല്‍മാല്‍ എഗയിന്‍, സിംബ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ സജീവമായ ജോമോന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചെയ്യുന്ന ചിത്രവുമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡിയും ദിനോയ് പൗലോസുമാണ് തിരക്കഥ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും. വിശുദ്ധ അംബ്രോസേ, മൂക്കുത്തി എന്നീ ഷോര്‍ട്ട് ഫിലിമിലൂടെ ഗിരീഷ് പരിചയപ്പെടുത്തിയ താരങ്ങളും ചിത്രത്തിലുണ്ട്.

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ സിനിമകളുടെ സഹരചയിതാവുമാണ് ഗിരീഷ് എഡി. ഹ്യൂമര്‍ ടോണിലാണ് സിനിമയെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. സ്‌കൂളില്‍ പുതുതായി എത്തുന്ന രവി എന്ന മാഷിന്റെ റോളിലാണ് വിനീത് ശ്രീനിവാസന്‍.

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

വാലൻന്റൈൻസ് ഡേ സ്പെഷ്യൽ; ഭീഷ്മറിലെ ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം പുറത്ത്

SCROLL FOR NEXT