Film News

‘താറാവ് വാങ്ങാന്‍ പോയ ജോയ്‌സ്’ ഇനി നായകനും സംവിധായകനും ; തണ്ണീര്‍ മത്തന്‍ ടീം വീണ്ടും

THE CUE

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ഷെബിന്‍ ബക്കര്‍ എന്നിവര്‍ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന്റെ വിജയക്കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജൂലായ് 26ന് റിലീസ് ചെയ്ത ചിത്രം ഇതിനകം 45 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ തിരക്കഥാകൃത്തും അഭിനേതാവുമായ ഡിനോയ് പൗലോസാണ് പുതിയ ചിത്രത്തില്‍ നായകന്‍. സിനിമ സംവിധാനം ചെയ്യുന്നതും ഡിനോയ് തന്നെ. ഛായാഗ്രഹകനായി ജോമോന്‍ ടി ജോണും, എഡിറ്ററായി ഷമീര്‍ മുഹമ്മദും സംഗീത സംവിധായകനായി ജസ്റ്റിന്‍ വര്‍ഗീസും പുതിയ ചിത്രത്തിലുണ്ടാവും.

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ജെയ്‌സണ്‍ എന്ന നായക കഥാപാത്രത്തിന്റെ സഹോദരനായ ജോയ്‌സായിട്ടായിരുന്നു ഡിനോയ് വേഷമിട്ടത്. താറാവ് വാങ്ങാന്‍ പോയിടത്തു നിന്നും മാതാ ജെറ്റിനെ പിടിക്കാന്‍ യാത്രയാവുന്ന ഡിനോയ് ക്ലൈമാക്‌സില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2019ന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ആണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT