Film News

തങ്കലാന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകും

വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ അണിയറ പ്രവർത്തകർ റദ്ദാക്കിയത്. തങ്കലാന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനാണ് തീരുമാനം. കേരളത്തിൽ തങ്കലാൻ വിതരണത്തിനെത്തിക്കുന്നത് ശ്രീ ​ഗോകുലം മൂവീസാണ്. ​ഗോ​കുലം മൂവീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തങ്കലാന്റെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി എന്ന വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. താൻ മുമ്പ് ചെയ്ത ചിത്രങ്ങളിൽ നിന്നും ഏറെ പ്രയാസകരമായ ചിത്രമായിരുന്നു തങ്കലാൻ എന്നും സിനിമ എടുക്കുക എന്നത് അനായാസവും അതേസമയും ആസ്വാദ്യകരവുമാണ് എന്നാണ് താൻ കരുതിയിരുന്നത് എന്നും എന്നാൽ തങ്കലാൻ അതെല്ലാം മാറ്റി മറിച്ചു എന്നുമാണ് മുമ്പ് തങ്കലാനിനെക്കുറിച്ച് പാ.രഞ്ജിത് പറഞ്ഞത്. ഇതുവരെ താൻ ചെയ്ത ചിത്രങ്ങൾ തന്റെ കംഫർട്ട് സോണിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത് എന്നും എന്നാൽ തങ്കലാനാണ് ഇതുവരെയുള്ളതിൽ തനിക്ക് ഏറ്റവും സമ്മർദ്ദം നൽകിയ ചിത്രമായിരുന്നുവെന്നും പാ.രഞ്ജിത് കൂട്ടിച്ചേർത്തു. ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങള്‍ നേടാൻ തങ്കലാനിലൂടെ കഴിഞ്ഞിരുന്നു എന്ന് നടൻ വിക്രവും മുമ്പ് പറഞ്ഞിരുന്നു. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നാണ്. ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും.

പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'നച്ചത്തിരം നഗര്‍കിര'താണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT