Film News

'ഇതൊരു കിക്ക്ആസ് പടം'; തല്ലുമാല ഫസ്റ്റ് ലുക്കുമായി ടൊവിനോ

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'തല്ലുമാല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതുവരെ ഇങ്ങനെയൊരു കിക്ക് ആസ് പടത്തിന്റെ ഭാഗമായിട്ടില്ലെന്ന്് ടൊവിനൊ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചു.

'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ഒരു കളര്‍ഫുള്‍ ഡിന്‍ചാക്ക് സിനിമയായിരിക്കും തല്ലുമാല. സിനിമയെ കുറിച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ട്. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ വിസലടിച്ച് ആഘോഷമാക്കി കാണാന്‍ പറ്റുന്ന ഒരു അടിപൊളി പടമാണിത്. ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കിക്ക് ആസ് പ്രൊജക്റ്റിന്റെ ഭാഗമാകുന്നത്.' - ടൊവിനോ തോമസ്

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്‌സി.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT