Film News

'ദളപതി വിജയ് 65'; ചിത്രീകരണം ഇന്ന്; സംവിധാനം നെല്‍സണ്‍ ദിലീപ് കുമാർ, നായിക പൂജ ഹെഗ്‌ഡെ

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ദളപതി 65 സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ചെന്നൈയിലെ സ്റ്റുഡിയോയിൽ ആണ് പൂജ ചടങ്ങുകൾ നടന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ഒരു പാട്ട് രംഗമാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. അതിന് ശേഷം മറ്റ് ലൊക്കേഷനുകളിലേയ്ക്ക് പോകും. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. എട്ട് വർഷത്തിന് ശേഷമാണ് പൂജ ഹെഗ്‌ഡെ തമിഴ്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. ജീവയോടൊപ്പം അഭിനയിച്ച ' മുഗംമൂടി ' ആണ് പൂജയുടെ ആദ്യ തമിഴ് ചിത്രം.

നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധായകൻ. ഏ ആര്‍ മുരുഗദോസാണ് ആദ്യം സംവിധായകന്റെ റോളിൽ തീരുമാനിച്ചതെങ്കിലും പിനീട് തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ ബഡ്ജറ്റുമായി ബന്ധപ്പെട്ട് സണ്‍ പിക്‌ചേഴ്‌സിമായുള്ള വാക്കുതർക്കത്തെ തുടർന്ന് എ ആർ മുരുഗദോസിനെ പ്രോജെക്റ്റിൽ നിന്നും നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. നയന്‍താര നായികയായ കോലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ദളപതി 65.

ഗാംഗ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍ ആനിമേഷന്‍. മെഷിന്‍ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം സിനിമയുടെ ടീസറിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

SCROLL FOR NEXT