Film News

'ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി'; 'മഹാരാജ' ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് വിജയ്

വിജയ് സേതുപതിയെ നായകനാക്കി നിതിലന്‍ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജയ്ക്ക് അഭിനന്ദനവുമായി നടൻ വിജയ്. സംവിധായകൻ നിതിലൻ തന്നെയാണ് വിജയ്യെ നേരിട്ട് കണ്ട കാര്യം എക്സിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് നിതിലൻ വിജയ്യെ നേരിട്ട് കണ്ടത്. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്നും പങ്കുവച്ച പോസ്റ്റിൽ നിതിലൻ പറഞ്ഞു. വിജയ്ക്കൊപ്പമുള്ള ചിത്രങ്ങളും നിതിലൻ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം റിലീസായ തമിഴ് ചിത്രങ്ങിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു വിജയ് സേതുപതിയുടെ മഹാരാജ. 100 കോടി ക്ലബ്ബ് കടന്ന ചിത്രം ഇപ്പോൾ ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്.

നിതിലന്‍ സ്വാമിനാഥന്റെ പോസ്റ്റ്:

പ്രിയപ്പെട്ട വിജയ് അണ്ണാ.. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നന്ദിയുണ്ട്. നിങ്ങളെ കാണാൻ അവസരം ലഭിച്ചതിൽ ഞാൻ നന്ദിയറിയിക്കുന്നു. മഹാരാജ എന്ന ചിത്രത്തെക്കുറിച്ച് താങ്കൾ പറഞ്ഞ വിശദാംശങ്ങൾ കേട്ടിട്ട് എനിക്ക് ആഹ്ലാദമുണ്ട്. ഇത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിനന്ദനമാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അണ്ണാ.. എന്റെ നിർമാതാക്കളോടും ഞാൻ നന്ദി അറിയിക്കുന്നു.

ജൂൺ 14 ന് തിയറ്ററുകളിലെത്തിയ വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു മഹാരാജ. വിജയ് സേതുപതിയുടെ കരിയറിലെ സോളോ നായകനായുള്ള ചിത്രങ്ങളില്‍ ആദ്യ 100 കോടി ചിത്രം കൂടിയാണ് ഇത്. കേരളത്തിൽ നിന്ന് മാത്രം ഏട്ട് കോടി രൂപയോളമാണ് ചിത്രം നേടിയത്. ചിത്രത്തിൽ സെല്‍വം എന്ന പ്രതിനായക കഥാപാത്രമായി എത്തിയത് അനു​രാ​ഗ് കശ്യപാണ്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ബി അജനീഷ് ലോക്നാഥ്. ചിത്രം നെറ്റ്ഫ്ലിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കാണാം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT