Film News

‘നാന്‍ ഉങ്കള്‍ വീട്ടു പിള്ളൈ’; ഇനി എംജിആറായി അരവിന്ദ് സ്വാമി; തലൈവി ടീസര്‍

THE CUE

അരവിന്ദ് സ്വാമി എംജിആറായി വേഷമിടുന്ന 'തലൈവി'യുടെ ടീസര്‍ പുറത്തിറങ്ങി. ജയലളിതയുടെ ജീവിതം ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസറാണ് എംജിആറിന്റെ 103-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് റിലീസ് ചെയ്തിരിക്കുന്നത്. 'നാന്‍ ഉങ്കള്‍ വീട്ടു പിള്ളൈ'' എന്ന ക്ലാസിക് ഗാനത്തിലൂടെയാണ് എംജിആറിനെ പുഃനസൃഷ്ടിച്ചിരിക്കുന്നത്. വസ്ത്രധാരണരീതി, ഹെയര്‍സ്റ്റൈല്‍, സിഗ്നേച്ചര്‍ ചലനങ്ങള്‍ എന്നിവയിലെല്ലാം സാമ്യത കൊണ്ടുവരാന്‍ അരവിന്ദ് സ്വാമിയും അണിയറപ്രവര്‍ത്തകും ശ്രദ്ധിച്ചിട്ടുണ്ട്.

എംജിആറായിട്ടുള്ള അരവിന്ദ് സ്വാമിയുടെ പ്രകടനം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ നല്‍കിയ വിവരങ്ങള്‍ക്ക് പുറമെ എം ജി ആറിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എംജിആര്‍ ഇപ്പോഴും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ്, അല്ലായിരുന്നെങ്കില്‍ ഭാരത്‌രത്‌ന ലഭിച്ച ഏക നടനായി അദ്ദേഹം മാറില്ലായിരുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്ന് അദ്ദേഹത്തിന് നല്‍കുന്ന സമര്‍പ്പണമാണ് ഈ സിനിമ
എഎല്‍ വിജയ്

ബോളിവുഡ് നടി കങ്കണ റണൗട്ടാണ് ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത്. കങ്കണയെ ജയലളിതയായി അവതരിപ്പിക്കുന്ന ആദ്യ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കര്‍മ്മ മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മന്റ്, വിബ്രി മോഷന്‍ പിക്ചേഴ്സ് എന്നിവരുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് തലൈവി നിര്‍മ്മിക്കുന്നത്. ജൂണ്‍ 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജയലളിതയുടെ ജീവചരിത്രം പറയുന്ന 'ക്വീന്‍' എന്ന വെബ് സീരീസ് കഴിഞ്ഞ ഡിസംബര്‍ 14ന് പുറത്തിറങ്ങിയിരുന്നു. ഇതില്‍ എംജിആറായി വേഷമിട്ടിരുന്നത് മലയാളി താരം ഇന്ദ്രജിത്താണ്. രമ്യാ കൃഷ്ണനായിരുന്നു ജയലളിതയായത്. മുന്‍പ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവറില്‍ മോഹന്‍ലാല്‍ ആയിരുന്നു എംജിആറായത്.'അയണ്‍ ലേഡി' എന്ന പേരില്‍ നിത്യാ മേനോന്‍ നായികയായ ജയലളിതാ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT