Film News

കുഞ്ഞാലി മരക്കാറിനെ കാണാനെത്തി തല അജിത്ത്; വീഡിയോ

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ സെറ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തല അജിത്ത്. സെറ്റില്‍ അജിത്ത് എത്തിയ വീഡിയോ മരക്കാറിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹൈദരാബാദ് ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കവെയാണ് അജിത്ത് സന്ദര്‍ശനം നടത്തിയത്.

സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനം ചേര്‍ന്ന് സ്വീകരിച്ചു. മരക്കാറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, നെടുമുടി വേണു എന്നിവരായും അജിത്ത് സമയം ചിലവഴിച്ചു. അതിന് ശേഷമാണ് താരം സെറ്റില്‍ നിന്ന് മടങ്ങിയത്.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യ മലയാള സിനിമയായ മരക്കാറിന്റെ തിരക്കഥ പ്രിയദര്‍ശനും അനി ഐ.വി ശശിയുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് സിനിമ. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ വന്‍താരനിര മരക്കാറിലുണ്ട്.

അതേസമയം തിയേറ്റിന് പകരം ചിത്രം ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക. സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ മരക്കാറിന്റെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT