Film News

ഓട്ടോയിൽ സഞ്ചരിച്ച് നടൻ അജിത്; 'മാൻ ഓഫ് സിംപ്ലിസിറ്റി' എന്ന് ആരാധകർ

താരജാഡകളില്ലാതെ സാധാരണക്കാരനായി ജീവിക്കുന്ന നടനാണ് അജിത്. മാൻ ഓഫ് സിംപ്ലിസിറ്റി എന്നാണ് ആരാധകർക്കിടയിൽ അജിത് അറിയപ്പെടുന്നത് . ആ പേര് ശെരിവെച്ചുകൊണ്ട് അജിത്തിന്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . ഓട്ടോയിൽ സഞ്ചരിക്കുന്ന അജിത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

അജിത്തിന്റെ ഒരു ആരാധകനാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് . എന്തുക്കൊണ്ട് അജിത് മാൻ ഓഫ് സിംപ്ലിസിറ്റി എന്ന് വിളിക്കപ്പെടുന്നു എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ആ ആട്ടോക്കാരന് തോന്നുന്ന ഫീൽ എന്തായിരിക്കും എന്നുള്ള കമന്റ്സും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

നേരത്തെ വാരാണസിയിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അജിത്തിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാലിമായ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അജിത് വാരണാസിയിൽ എത്തിയിരുന്നത്. ജാക്കറ്റും മാസ്‌കുമൊക്കെ ധരിച്ചെത്തിയ താരത്തെ ആദ്യം കച്ചവടക്കാര്‍ തിരിച്ചറിഞ്ഞില്ല. ഭക്ഷണം കഴിക്കാനായി മാസ്‌ക് മാറ്റിയപ്പോഴാണ് അദ്ദേഹത്തെ കടയുടമ തിരിച്ചറിഞ്ഞത്. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായക നടൻ ആയിരിക്കെയാണ് ലളിതമായ ജീവിത ശൈലികളും അജിത് പിന്തുടരുന്നത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT