Film News

'താരം' ഉപേക്ഷിച്ചതല്ല, നിവിൻ പോളി ചിത്രം സെപ്തംബറിൽ പുനരാരംഭിക്കും

നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'താരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ പുനരാരംഭിക്കുംമെന്ന് നടി നിഖില വിമൽ. കൊച്ചിയിൽ 'പോർ തൊഴിൽ' എന്ന സിനിമയുടെ പ്രസ് മീറ്റിൽ ആണ് നിഖില വിമൽ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ ഷൂട്ടിങ് തുടങ്ങിയ ചിത്രം ദിവസങ്ങൾക്ക് ശേഷം ചില കാരണങ്ങളാൽ നിർത്തിവക്കുകയായിരുന്നു. 'താരം' നിർത്തി വച്ചതിന് പിന്നാലെ ഈ പ്രോജക്ട് ഉപേക്ഷിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. നിവിൻ പോളി ഇതിനിടെ ഹനീഫ് അദേനി, ഡിജോ ജോസ് ആന്റണി ചിത്രങ്ങൾ പൂർത്തിയാക്കി.

നിഖില വിമൽ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, കയതു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവരാണ് 'താരം' എന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വിവേക് രഞ്ജിത്ത് ആണ് തിരക്കഥ. 'കിളി പോയി', 'കോഹിനൂർ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'താരം'. ചിത്രമൊരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണെന്ന് തിരക്കഥാകൃത്ത് വിവേക് രഞ്ജിത്ത് മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഹനീഫ് അദേനി സംവിധാനം ചെയുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ആണ് നിവിൻ പോളിയുടെ അടുത്ത റിലീസ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ഹീസ്റ്റ് കോമഡി എന്റെർറ്റൈനെർ ആണ്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT