Film News

ഫുട്ബോൾ ​ഗ്രൗണ്ടിനകത്ത് ​ആയിരത്തഞ്ഞൂറിലധികം ജൂനിയർ ആർടിസ്റ്റുകൾ, ഗംഭീര സെറ്റ്, കൊത്തയെക്കുറിച്ച് ടി.ജി രവി

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. കൊത്തയിൽ താൻ അഭിനയിക്കാൻ ചെല്ലുമ്പോൾ ഒരു ഫുട്ബോൾ ​ഗ്രൗണ്ടിന് അകത്തായിരുന്നു സെറ്റെന്നും, ആയിരത്തി അഞ്ഞൂറിലധികം ജൂനിയർ ആർടിസ്റ്റുകളുണ്ടായിരുന്നുവെന്നും നടൻ ടി.ജി രവി. നാലഞ്ച് കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഗംഭീര സെറ്റാണ് കൊത്തയുടേതെന്നും ടി.ജി രവി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജോഷി സാറിന്റെ മകനെടുക്കുന്ന സിനിമയില്ലേ.. കിങ് ഓഫ് കൊത്ത. ആ സിനിമയില്‍ ഞാന്‍ ഒരു ഷോട്ടിന് ചെന്നപ്പോള്‍ അതൊരു ഫുട്‍ബോൾ ഗൗണ്ടാണ്. ആ ഫുട്ബോള്‍ ഗ്രൗണ്ടിനകത്ത് പത്തായിരത്തഞ്ഞൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. നാലില്‍ കൂടുതല്‍ സ്ഥലത്ത് കൗണ്ടറുകള്‍ ഒക്കെ ഇട്ടിട്ടാണ് അവര്‍ക്ക് ഭക്ഷണം കൊടുക്കുക. നിസ്സാര കാര്യമൊന്നുമല്ല. വേഫെറര്‍ പോലുള്ള ഒരു കമ്പനിക്ക് മാത്രമേ അത് താങ്ങാന്‍ കഴിയുള്ളൂ. കൊത്ത മൊത്തത്തില്‍ സെറ്റിട്ടത് തന്നെ നാലഞ്ച് കോടി രൂപ വന്നിട്ടുണ്ടെന്നാണ് കേട്ടത്. ഗംഭീര സെറ്റാണ് കൊത്തയുടേത്. ചെറിയ സെറ്റൊന്നുമല്ല. ഒരു സ്ട്രീറ്റ് അങ്ങനെ തന്നെ സെറ്റിട്ടിരിക്കുകയാണ്.
ടി.ജി രവി

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഒരു ബിഗ് ബജറ്റ് മാസ്സ് എന്റെര്‍റ്റൈനെറായി ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി ഈ മാസം 24 ന് തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെത്തുന്ന ചിത്രം കേരളത്തില്‍ നാന്നൂറില്‍പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT