Film News

'കത്രീന-വിക്കി' വിവാഹം കാരണം അമ്പലത്തിലേക്കുള്ള വഴി അടച്ചു; പരാതിയുമായി അഭിഭാഷകന്‍

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും ഡിസംബര്‍ 9ന് വിവാഹിതരാവുകയാണ്. രാജസ്ഥാനിലെ സവായി മധോപൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും പേരില്‍ അഭിഭാഷകനായ നേത്രബിന്ദു സിങ്ങ് ജഡാവുന്‍ പരാതി നല്‍കിയിരിക്കുകയാണ്.

വിവാഹ ചടങ്ങുകളെ തുടര്‍ന്ന് സവായി മധോപൂരിലെ ചൗത്ത് മാതാ മന്ദിര്‍ എന്ന അമ്പലത്തിലേക്കുള്ള വഴി പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുന്നതായി സീ രാജസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അഭിഭാഷകന്‍ നേത്രബിന്ദു സിങ്ങ് വിക്കി കൗശലിനും, കത്രീന കൈഫിനും, ഹോട്ടല്‍ മാനജര്‍ക്കും, ജില്ല കളക്ടര്‍ക്കും എതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭക്തര്‍ക്കായി അമ്പലത്തിലേക്കുള്ള വഴി തുറന്ന് കൊടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

അതേസമയം തിങ്കളാഴ്ച്ച കത്രീനയും വിക്കിയും മുംബൈയില്‍ നിന്ന് രാജസ്ഥാനിലേക്ക് പുറപ്പെട്ടിരുന്നു. എയര്‍പ്പോര്‍ട്ടില്‍ വെച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. കത്രീന കൈഫിന്റെ കുടുംബവും രാജസ്ഥാനിലെത്തിയിട്ടുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT