Film News

ടൈം ലൂപിൽ കറങ്ങി താപ്‍സി; ലൂപ്പ് ലപ്പെട്ട ട്രെയ്‌ലർ പുറത്ത്

ആകാശ് ഭാട്ടിയ സംവിധാനം ചെയ്ത് താപ്‍സി പന്നുവും താഹിർ രാജ് ബാസിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലൂപ്പ് ലപ്പെട്ടയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ടോം ടിക്കർ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ റൺ ലോല റൺ എന്ന ജർമൻ ചിത്രത്തിന്റെ റീമേക്കാണ് ലൂപ്പ് ലപ്പെട്ട.

സാവി എന്ന താപ്സിയുടെ കഥാപാത്രത്തിലൂടെയാണ് ട്രൈലെർ മുന്നോട്ട് പോകുന്നത്. ഗാംബ്ലിങ്ങിലൂടെ പ്രശ്നത്തിൽ അകപ്പെട്ട തന്റെ കാമുകനായ സത്യയെ രക്ഷിക്കാനായി സാവി നടത്തുന്ന ശ്രമങ്ങളാണ് ലൂപ്പ് ലപ്പെട്ട. ഓരോ തവണ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴും താപ്സിയുടെ കഥാപാത്രം ടൈം ലൂപിൽ കുടുങ്ങുന്നുമുണ്ട്. സത്യയെ രക്ഷപ്പെടുത്താൻ 50 മിനുട്ടിൽ 50 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമങ്ങളും ട്രൈലറിലുണ്ട്.

ഒരു മുഴുനീള എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ലൂപ്പ് ലപ്പെട്ട ഫെബ്രുവരി 4ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്. ശ്രേയ ധന്വന്തരി, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരും ചിത്രത്തിലുണ്ട്.

റിപബ്ലിക് ദിനം: ലുലുവില്‍ 'ഇന്ത്യാ ഉത്സവ്'ആരംഭിച്ചു

ഹനാൻ ഷാ ഓൺ ഫയർ; ‘പ്രകമ്പന’ത്തിലെ "വയോജന സോമ്പി" ഗാനം പുറത്ത്

ചീത്തവിളി, വിഷമം രണ്ട് കാര്യങ്ങളിൽ | Hashmi Taj Ibrahim | The Cue Podcast

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം

പിള്ളേര് ബോക്സ് ഓഫീസ് അടിച്ചൊതുക്കി; 'ചത്താ പച്ച'ആദ്യ ദിന ആഗോള ഗ്രോസ് 7 കോടി

SCROLL FOR NEXT