Film News

​ധനുഷ്, ചിമ്പു, അടക്കം നാല് പേർക്കെതിരെ പരാതി; വിലക്കേർപ്പെടുത്തി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

തമിഴിലെ മുൻനിര താരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, ചിമ്പു, വിശാൽ, അഥർവ എന്നിവർക്കാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. നിർമാതാക്കളുമായി സഹകരിക്കുന്നില്ല, മോശമായ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരുമായി സഹകരിക്കില്ലെന്നാണ് സംഘടയുടെ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ നിര്‍മാതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

'അന്‍പനവന്‍ അധന്‍ഗധവന്‍ അസരധവന്‍' ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കമാണ് സിമ്പുവിന് റെഡ് കാർഡ് കിട്ടാൻ ഇടയാക്കിയത്. സിനിമയുടെ ഷൂട്ടിന് കൃത്യമായ സമയത്ത് എത്താത്തത് കാരണം നിരവധി സാമ്പത്തിക ക്ലേശം നിർമാതാവിന് നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയിൽ 27 ദിവസം മാത്രമാണ് സിമ്പു പ്രവർത്തിച്ചതെന്നും പരാതിയില്‍ പറയപ്പെടുന്നു.

സിനിമ കൗൺസിൽ പ്രസിഡന്റ് ആയിരിക്കെ അസോസിയേഷന്റെ പണത്തിന്റെ കണക്ക് സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് നടൻ വിശാലിന് എതിരായ പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ ആണ് നടൻ അഥർവ വിലക്ക് നേരിടുന്നത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്ന് നഷ്ടമുണ്ടാക്കി എന്നാണ് ധനുഷിനെതിരെ ഉള്ള പരാതി. എത്രകാലത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല.

റോക്കി, സാനി കായിതം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബി​ഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും. 'മാര്‍ക്ക് ആന്റണി' എന്ന ചിത്രമാണ് വിശാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT