Film News

ഹിന്ദിയില്‍ പറയണമെന്ന് സദസ്സില്‍ നിന്നൊരാള്‍ , തമിഴില്‍ ആയാലോയെന്ന് തപ്‌സി പന്നു ; നിര്‍ബന്ധം പിടിച്ചയാളെ ഇരുത്തിയ മറുപടിക്ക് കയ്യടി 

THE CUE

ദക്ഷിണേന്ത്യയ്ക്കും ബോളിവുഡിനും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് തപ്‌സി പന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ നടി അതിഥിയായിയെത്തിയിരുന്നു. ചർച്ചയ്ക്കിടെ തന്റെ സിനിമാജീവിതാനുഭവങ്ങൾ ഇംഗ്ലീഷില്‍ പങ്കുവയ്ക്കുകയായിരുന്ന നടിയോട് സദസ്സില്‍ നിന്നൊരാള്‍ ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. സദസ്സിലുള്ള എല്ലാവർക്കും ഹിന്ദി മനസ്സിലാകുമോയെന്ന് തപ്‌സി ചോദിച്ചു. ബോളിവുഡ് നടിയായതിനാൽ തപ്‌സി ഹിന്ദിയിൽ തന്നെ സംസാരിക്കണമെന്ന് അയാൾ നിർബന്ധം പിടിച്ചു. ഞാൻ തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ടെന്നും താങ്കളോട് തമിഴിൽ സംസാരിച്ചാൽ മതിയോയെന്നും തപ്‌സി ചോദിച്ചു. ഇത് കേട്ടതും സദസ്സിലുള്ള എല്ലാവരും കൈ അടിച്ച് പ്രോത്സാഹിപ്പിച്ചതോടെ അയാൾ അടങ്ങി.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ തപ്‌സി തയ്യാറായില്ല. അമിതാഭ് ബച്ചനോടൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ അനുഭവം എങ്ങനെയുണ്ടായിരുന്നെന്ന് സദസ്സിലൊരാൾ ചോദിച്ചപ്പോൾ കുറച്ച് കൂടി പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കാനായിരുന്നു മറുപടി. തനിക്ക് ഒരു മകൾ ജനിക്കുകയാണെങ്കിൽ തപ്‌സി എന്ത് പേരിടും എന്ന മറ്റൊരാളുടെ ചോദ്യത്തിനും നടി ഉത്തരം നൽകിയില്ല.

ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയോട് എനിക്ക് വളരെയധികം കടപ്പാടുണ്ട്. ഒരിക്കൽ പോലും ബോളിവുഡിലേക്കുള്ള മാര്‍ഗമായി ദക്ഷിണേന്ത്യന്‍ സിനിമകളെ കണ്ടിട്ടില്ല. ചലച്ചിത്രത്തിന്റെ അടിസ്ഥാന ഭാഗങ്ങളായ ക്യാമറയും അഭിനയവുമെല്ലാം എന്നെ പഠിപ്പിച്ചത് അവരാണ്. ഇപ്പോള്‍ ഞാന്‍ ഭാഷയും പഠിച്ചു. ഞാന്‍ തുടര്‍ന്നും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കും

വിമണ്‍ ഇന്‍ ലീഡ് എന്ന വിഷയത്തിലാണ് ചര്‍ച്ച അരങ്ങേറിയത്. അണിയറയിലും അരങ്ങിലും നടക്കുന്ന സ്ത്രീമുന്നേറ്റങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് ശുഭസൂചനയാണെന്നും തപ്സി കൂട്ടിച്ചേർത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT