Film News

'ഇവിടെ പ്രതിമകള്‍ വലുതും മനുഷ്യര്‍ ചെറുതും, നമ്മളും കുടിയേറ്റക്കാര്‍ മാത്രം', അതിഥിതൊഴിലാളികളെ കുറിച്ച് കവിത പങ്കുവെച്ച് തപ്‌സി പന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ അതിഥി തൊഴിലാളികള്‍ നേരിടേണ്ടി വന്ന ദുരുതങ്ങള്‍ വിവരിക്കുന്ന കവിതയുമായി നടി തപ്‌സി പന്നു. ആനിമേഷന്‍ വീഡിയോയുടെ സഹായത്തോടെയാണ് കവിത വിവരിക്കുന്നത്. 'നമ്മളും കുടിയേറ്റക്കാര്‍ മാത്രമാണ്, നമ്മള്‍ ഈ രാജ്യത്തെ പൗരന്മാരാണോ?', എന്ന വരികളോടെയാണ് കവിത ആരംഭിക്കുന്നതും അവസാനിക്കുന്നതും.

ലോക്ക്ഡൗണില്‍ അതിഥിതൊഴിലാളികളുടെ ദുരിതം വ്യക്തമാക്കിയ ചിത്രങ്ങളാണ് ആനിമേഷന്‍ രൂപത്തില്‍ കാണിക്കുന്നത്. സ്യൂട്ട്‌കേസിന് മുകളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അമ്മ വലിച്ചു കൊണ്ട് പോകുന്നതും, തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി പ്രയോഗിക്കുന്നതും, മകളെ സൈക്കിളിലിരുത്തി അച്ഛന്‍ നടക്കുന്നതും, റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ച അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിനെയുമെല്ലാം കവിതയില്‍ കാണിക്കുന്നുണ്ട്.

ഞങ്ങളെ മനുഷ്യരായി കാണാനാകുന്നില്ലെങ്കില്‍ എല്ലാവരെയും കൊല്ലാന്‍ ഉത്തരവിടൂ. ആയിരക്കണക്കിന് മൈലുകള്‍ നഗ്നപാദനായി ചിലര്‍ നടന്നു, ചിലരാകട്ടേ സൈക്കിളുകളില്‍ പോയി. പലരും വിശപ്പുമൂലം മരിച്ചു. ഇവിടെ പ്രതിമകള്‍ വലുതും മനുഷ്യജീവിതം ചെറുതുമാണ് എന്ന് ട്വിറ്ററില്‍ പങ്കുവെച്ച കവിതയില്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ കവിത ഇതിനോടകം വൈറലായിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള തപ്‌സി പന്നുവിന്റെ ശ്രമങ്ങള്‍ക്ക് നന്ദിപറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT