Film News

'എന്റെയും അദ്ദേഹത്തിന്റെയും പ്രതിഫലം ഒന്നല്ല'; ലേഡി അക്ഷയ് കുമാര്‍ എന്ന് വിളിക്കുന്നവരോട് താപ്‌സി പന്നു

ലേഡി അക്ഷയ് കുമാര്‍ എന്ന് വിളിക്കുന്നതില്‍ പ്രതികരിച്ച് ബോളിവുഡ് താരം താപ്‌സി പന്നു. അക്ഷയ് കുമാറിന്റെയും താപ്‌സി പന്നുവിന്റെയും കരിയര്‍ ഗ്രാഫ് ഒരുപോലെയാണ് എന്ന് ചൂണ്ടിക്കാട്ടി ചിലര്‍ തപ്‌സി പന്നുവിനെ 'ലേഡി അക്ഷയ് കുമാര്‍' എന്ന് വിളിക്കാറുണ്ട്. എന്നാല്‍ തന്റെയും അക്ഷയ് കുമാറിന്റെയും പ്രതിഫലത്തില്‍ വലിയ വ്യത്യാസമുള്ളതിനാല്‍ ആ അഭിനന്ദനം സ്വീകരിക്കാനാവില്ലെന്നാണ് താപ്‌സി പന്നു പറഞ്ഞത്.

'ദോ ബാരാ' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'എന്റെയും അദ്ദേഹത്തിന്റെയും പ്രതിഫലം ഒരുപോലെയാണെങ്കില്‍ ഞാന്‍ ഈ അഭിനന്ദനം സന്തോഷത്തോടെ സ്വീകരിക്കാം. പക്ഷെ അത് അങ്ങനെയല്ല, അപ്പോള്‍ അതുവരെ നിങ്ങള്‍ ഇത് പറയാതിരിക്കു. അക്ഷയ് കുമാര്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഏറ്റവും അധികം ടാക്‌സ് അടയ്ക്കുന്ന വ്യക്തിയാണ്. എനിക്ക് അത്രയ്‌ക്കൊന്നും പ്രതിഫലം ഇല്ല', എന്നാണ് താപ്‌സി പറഞ്ഞത്.

അക്ഷയ് കുമാര്‍ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ ആറാമതാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപും അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. താന്‍ ആ പട്ടികയുടെ അടുത്ത് പോലുമില്ലെന്ന് താപ്‌സി പന്നുവും കൂട്ടിച്ചേര്‍ത്തു.

2018ലെ ഫോര്‍ബ്‌സ് യുഎസിന്റെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് അക്ഷയ് കുമാര്‍. താരത്തിന് പട്ടികയില്‍ 33-ാമത്തെ സ്ഥാനമായിരുന്നു. 2020ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ 6-ാം സ്ഥാനത്താണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT