Film News

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് സുവര്‍ണ്ണാവസരം: ഡങ്കിയെ കുറിച്ച് തപ്‌സി പന്നു

രാജ്കുമാര്‍ ഹിരാനി-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡങ്കിയില്‍ തപ്‌സി പന്നുവും കേന്ദ്ര കഥാപാത്രമാണ്. ഷാരൂഖ് ഖാനൊപ്പം തപ്‌സി പന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡങ്കി. ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് ഒരു സുവര്‍ണ്ണാവസരമാണെന്ന് തപ്‌സി പന്നു പറയുന്നു. താന്‍ കോളേജ് കാലത്താണ് സിനിമകള്‍ കണ്ടുതുടങ്ങിയതെന്നും അതില്‍ കൂടുതലും ഷാരൂഖ് ഖാന്റെ സിനിമകള്‍ ആയിരുന്നുവെന്നും തപ്സി. പിടിഐയോടായിരുന്നു പ്രതികരണം.

'ഞാന്‍ സിനിമകള്‍ ആദ്യമായി കാണുന്നത് എന്റെ കോളേജ് കാലങ്ങളിലാണ്. കുട്ടികാലത്ത് ഞാന്‍ അധികം സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല, വീട്ടില്‍പോലും സിനിമകള്‍ വെയ്ക്കുന്നത് കുറവായിരിന്നു. അതുകൊണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ആണ് ഞാന്‍ കണ്ട ആദ്യ ചിത്രങ്ങളില്‍ പലതും', എന്നാണ് പറഞ്ഞത്.

'അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍ അതൊരു സുവര്‍ണാവസരം ആണ്. പിന്നെ ആ സിനിമ സംവിധാനം ചെയ്യുന്നത് ക്ലാസിക് സിനിമകള്‍ ചെയ്ത രാജ്കുമാര്‍ ഹിരാനി കൂടി ആകുമ്പോള്‍ അത് വലിയൊരു കാര്യം ആണ്. ഇതിനേക്കാള്‍ നല്ല അവസരം എനിക്ക് എങ്ങനെ കിട്ടും എന്നറിയില്ലെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.

'എന്നെപ്പോലെ തന്നെ അദ്ദേഹവും ഡല്‍ഹിയില്‍ നിന്ന് ആണ് വന്നത്. ഒന്നുമില്ലാത്തതില്‍ നിന്നാണ് അദ്ദേഹവം തുടങ്ങിയത്. ഞങ്ങള്‍ എന്നും സ്വന്തം എന്ന് കണക്കാക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍ എന്ന് അദ്ദേഹത്തിനോട് പറയാന്‍ കിട്ടുന്ന അവസരം ഞാന്‍ പാഴാക്കില്ല. ഞാന്‍ സിനിമ ജീവിതം തുടങ്ങുന്നതിന് മുന്‍പും അദ്ദേഹത്തിന്റെ സിനിമായാത്ര എനിക്ക് വളരെ പേര്‍സണല്‍ ആയി തോന്നിയിരുന്നു. ഒന്നില്‍ നിന്ന് തുടങ്ങി ഒരു സാമ്രാജ്യം പണിതത് കൊണ്ടാണ് അതെന്നും' തപ്‌സി വ്യക്തമാക്കി.

2023 ഡിസംബര്‍ 23 നാണ് 'ഡങ്കി' തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. അനധികൃത കുടിയേറ്റക്കാര്‍ വിദേശത്തേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന 'ഡോന്‍കീ ഫ്‌ലൈറ്റ്' എന്ന പാതയെ കേന്ദ്രീകരിച്ചാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT