Film News

'പക്കാ എന്റർടെയ്നറിനായി ഒരുങ്ങിക്കോ'; കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ഫസ്റ്റ് ലുക് പോസ്റ്റർ; സംവിധാനം ടി പി ഫെല്ലിനി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഒറ്റ്'. വിഷു ആശംസകൾ നേർന്ന് കൊണ്ട് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 'പക്കാ എന്റർടൈനറിനായി ഒരുങ്ങിക്കോ' എന്ന തലക്കെട്ട് നൽകിക്കൊണ്ടാണ് സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്റെയും അരവിന്ദ് സ്വാമിയുടെയും ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.

മലയാളത്തിന് പുറമെ തമിഴിലും റിലീസ് ചെയ്യുന്ന സിനിമയിൽ രണ്ടകം എന്നാണ് തമിഴ്‍ പതിപ്പിന്റെ പേര്. തെലുങ്ക് നടി ഈശ റബ്ബയാണ് സിനിമയിലെ നായിക. മുംബൈ മുതൽ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ഫെല്ലിനി ദ ക്യൂവിനോട് പറഞ്ഞിരുന്നു. കഥാപാത്രം ഡിമാൻഡ് ചെയ്തതുകൊണ്ടാണ് സിനിമയിൽ അരവിന്ദ് സ്വാമിയെ കാസറ്റ് ചെയ്തതെന്നും ഫ്രണ്ട്ഷിപ് ബോണ്ടിങ് ആണ് സിനിമയുടെ പ്രമേയമെന്നും ഫെല്ലിനി പറഞ്ഞു.

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിലെ സന്തോഷം കുഞ്ചാക്കോ ബോബൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT