Film News

സ്വീഡിഷ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ജോജി മികച്ച സിനിമ

സ്വീഡിഷ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി ദിലീഷ് പോത്തന്‍-ഫഹദ് ചിത്രം 'ജോജി'. സ്വീഡനില്‍ നിന്ന് സന്തോഷവാര്‍ത്തയെന്നായിരുന്നു വിവരം പങ്കുവെച്ച് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആമസോണ്‍ പ്രൈം വീഡിയോസിലൂടെ പ്രേക്ഷകരിലേക്കെത്തിയ 'ജോജി' മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഔട്ട്‌ലുക്ക് മാഗസിന്റെ ജൂലൈ ലക്കത്തില്‍ ജോജിയായിരുന്നു കവര്‍ ചിത്രം. മലയാള സിനിമ ഒടിടിയില്‍ ഉണ്ടാക്കിയ മുന്നേറ്റമായിരുന്നു അത്തവണ മാഗസിന്‍ ചര്‍ച്ച ചെയ്തത്.

ഏപ്രില്‍ ഏഴിനായിരുന്നു ജോജിയുടെ റിലീസ്. ശ്യാം പുഷ്‌കരന്‍ ആയിരുന്നു തിരക്കഥ. ബാബുരാജ് , ഉണ്ണിമായ, ജോജി ജോണ്‍, അലിസ്റ്റര്‍, ഷമ്മി തിലകന്‍, പി.എന്‍. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT