Film News

21 ഗ്രാംസിന് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍റെ അകമഴിഞ്ഞ പ്രശംസ

നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ട്വന്റി വൺ ഗ്രാംസിനെ പ്രശംസിച്ച് നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. നായകനായെത്തിയ അനൂപ് മേനോന്‍റെ പ്രകടനത്തെ എടുത്തുപറഞ്ഞായിരുന്നു അപ്പച്ചന്‍റെ പ്രശംസ. ഒരു മിനിറ്റ് പോലും മടുപ്പിക്കാതെ അവസാനം വരെ സിനിമ ആസ്വദിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ശ്രേണീ സിനിമകളുടെ മുൻനിരയിൽ തന്നെ ഈ സിനിമയുണ്ടാകും എന്നദ്ധേഹം പറയുന്നു.

മിടുക്കനായ പോലീസുകാരനും അർപ്പണബോധമുള്ള കുടുംബനാഥനുമായ ഡിവൈഎസ്പി നന്ദകിഷോർ എന്ന അനൂപ് മേനോൻ കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് 'ട്വന്റി വൺ ഗ്രാംസ്' എന്ന സിനിമയുടെ കഥ വികസിക്കുന്നത്. കൊച്ചി നഗരത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ നടന്ന ദുരൂഹമായ കൊലപാതകങ്ങളും അവയെ പിന്തുടരുന്ന കുറ്റാന്വേഷകന്റെ ബുദ്ധികൂർമതയും ഉദ്വേഗഭരിതമായ അനുബന്ധ സന്ദർഭങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

മലയാളസിനിമാ ചരിത്രത്തിൽ അനിഷേധ്യമായൊരു പേരാണ് പിണകാട്ട് ഡി എബ്രഹാം എന്ന സ്വർഗ്ഗചിത്ര അപ്പച്ചന്റേത്. ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, റാംജിറാവ് സ്പീക്കിംഗ് തുടങ്ങി, എക്കാലത്തെയും മികച്ച ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച നിര്‍മ്മാതാവാണ് സ്വർഗ്ഗചിത്ര അപ്പച്ചന്‍. സിനിമ പ്രേമികൾ കാത്തിരിക്കുന്ന സിബിഐ 5: ദ ബ്രെയിൻ എന്ന  മമ്മുട്ടി ചിത്രത്തിന്റെ അവസാന ഘട്ടത്തിലാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം നേരില്‍ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിത്തരിച്ച് നിന്നിട്ടുണ്ട്: അര്‍ജുന്‍ അശോകന്‍

ഓടും കുതിര ചാടും കുതിരയിലേക്ക് എത്തിയത് ആ മൂന്ന് കാരണങ്ങള്‍ കൊണ്ട്: കല്യാണി പ്രിയദര്‍ശന്‍

"ഇതുവരെ ചെയ്യാത്ത റോളായിരുന്നു എങ്കിലും അത് എളുപ്പത്തിലാക്കിയത് മേനേ പ്യാര്‍ കിയയുടെ സെറ്റിലെ ആ മാജിക്ക്"

ഡോ.ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്കറിലേക്ക്; മത്സരിക്കുന്നത് പപ്പുവ ന്യൂ ഗിനിയുടെ ആദ്യ ഓസ്കർ എൻട്രിയായി

പിള്ളേരുടെ ഓണാഘോഷം തുടങ്ങുവാ... മേനെ പ്യാർ കിയാ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT