Film News

രാജ്യത്തെ നാണം കെടുത്തിയത് ബിജെപി ആഘോഷിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു: പ്രവാചക നിന്ദക്കെതിരെ സ്വര ഭാസ്‌കര്‍

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ നാണം കെടുത്തിയത് ബിജെപി ആഘോഷിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സ്വര ട്വീറ്റ് ചെയ്തത്. പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള ഇന്തോനേഷ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

'ബിജെപിയുടെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നാണക്കേട് ഉണ്ടാക്കി. അത് നിങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് സ്വര ട്വീറ്റ് ചെയ്തത്.

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കിയെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

ഇസ്ലാം മത വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കിയ പരാമര്‍ശത്തില്‍ ഇന്ത്യയുടെ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രി സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തലിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ രീതികളും പെരുമാറ്റങ്ങളും നിരസിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ജിസിസി രാജ്യങ്ങളെ കൂടാതെ ഇന്തോന്വേഷ്യ, ജോര്‍ദ്ദാന്‍, മാലിദ്വീപ്, അടക്കം കൂടുതല്‍ രാജ്യങ്ങളും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യക്കെതിരെ നിലപാടെടുത്തിട്ടുണ്ട്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT