Film News

'സുശാന്ത് ആത്മഹത്യ ചെയ്യില്ല', പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് ആത്മഹത്യചെയ്യില്ല, ഇത് കൊലപാതകമാണ്, ആഭ്യന്തരമന്ത്രി അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും മാതൃസഹോദരന്‍ എഎന്‍ഐയോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ജന്‍അധികാര്‍ നേതാവ് പപ്പു യാദവും ആരോപിച്ചു. സുശാന്തിന്റെ പട്‌നയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായും, വിഷാദരോഗത്തിനുള്ള ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയതായും മുംബൈ പൊലീസ് പറയുന്നു.

കൊവിഡ് പരിശോധനയ്ക്ക് ശേഷം സുശാന്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. ഞായറാഴ്ച രാത്രി 11.30 ഓടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തില്‍ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT