Film News

വാളുമായി സൂര്യ; പാണ്ഡിരാജ് ചിത്രം 'എതര്‍ക്കും തുനിന്തവന്‍' കൈയടിച്ച് ആരാധകർ

സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക് പോസ്റ്റർ റിലീസ് ചെയ്തു. 'എതര്‍ക്കും തുനിന്തവന്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഇന്നലെ സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരുന്നു. സൂര്യയുടെ നാല്പത്തിയാറാം പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക് പോസ്റ്ററും റിലീസ് ചെയ്തത്. പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയിലെ സൂര്യയുടെ ലുക്കിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സിനിമയിൽ സൂര്യ അഞ്ച് ഗെറ്റപ്പുകളിൽ ആയിരിക്കും എത്തുകയെന്ന് സംവിധായകൻ പാണ്ഡിരാജ് ട്വിറ്ററിൽ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

മുണ്ടും ഷർട്ടും ധരിച്ച് വാളുമായി നിൽക്കുന്ന സൂര്യയാണ് ഫസ്റ്റ് ലുക്കിൽ കണ്ടതെങ്കിൽ പാന്റും ഷർട്ടും ധരിച്ച് രക്തക്കറ പുരണ്ട വാളുമായി ഇരിക്കുന്ന സൂര്യയാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. സൂര്യയുടെ നാൽപതാമത് ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. ശിവകാർത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.

പ്രിയങ്ക അരുൾ ആണ് നായിക. വിനയ്, സത്യരാജ്, രാജ് കിരൺ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രത്നവേലുവാണ് ഛായാഗ്രഹണം. സംഗീതം ഡി ഇമ്മാൻ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT