Film News

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പാക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ചിത്രം ഏപ്രില്‍ 6ന് ചിത്രീകരണം ആരംഭിക്കുന്നു. തിയേറ്റര്‍ ഓഫ് ഡ്രീംസും അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തമിഴ് സൂപ്പര്‍ താരം സൂര്യ തുടക്കം കുറിച്ചു. കൊടുങ്ങല്ലൂരിലാണ് ഷൂട്ടിംഗ്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തമിഴ് സൂപ്പര്‍ താരം സൂര്യ, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, എസ്.എന്‍ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂര്‍ത്തി, ഷിഫിന, ജിത്തു മാധവന്‍, ആല്‍ബി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്യാമറ പൂജ, സ്വിച്ച് ഓണ്‍ കര്‍മ്മം ഷൈജു ഖാലിദ് നിര്‍വ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്‌ക്രിപ്റ്റ് കൈമാറ്റം അന്‍വര്‍ റഷീദും നിര്‍വ്വഹിച്ചു. പൂജാ ചടങ്ങില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചിത്രത്തിന്റെ സാങ്കേതിക നിരയില്‍ മലയാളത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: ആല്‍ബി, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ബിബിന്‍ അശോക്, ഗാനരചന: വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മന്‍സൂര്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍: ജോമി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റര്‍, സുമേഷ് മാസ്റ്റര്‍, സംഘട്ടനം: അഷറഫ് ഗുരുക്കള്‍, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റില്‍സ്: ഷെയ്ന്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

SCROLL FOR NEXT