മതതീവ്രവാദി, ജിഹാദി എന്ന് വിളിച്ചു; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അൻസിബ ഹസ്സൻ

Actress Ansiba hassan raise allegations against actor Tini Tom
Actress Ansiba hassan raise allegations against actor Tini Tom
Published on

താരസംഘടനയായ അമ്മയിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പുറത്ത്. നടൻ ടിനി ടോം തനിക്കെതിരെ നടത്തിയ “ജിഹാദി” പരാമർശത്തിൽ മാനസിക ബുദ്ധിമുട്ടുണ്ടായെന്ന്  നടി അൻസിബ ഹസ്സൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. “എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായത്. അത് ഏറെ വേദനിപ്പിച്ചു”. മതപരിവർത്തനം, അവിഹിതം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ടിനി ടോം തനിക്കെതിരെ താരസംഘടനയിലും പുറത്തും പ്രചരിപ്പിക്കുന്നതെന്നും അൻസിബ വ്യക്തമാക്കി. 

അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അൻസിബ രാജിവെച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങളും ഔദ്യോഗിക തിരക്കുകളും കാരണമാണ് ഫെബ്രുവരി 21ന് അൻസിബ രാജി സമർപ്പിച്ചതെന്നായിരുന്നു അന്ന് AMMA പ്രസിഡന്റ് ശ്വേതാ മേനോൻ വിശദീകരിച്ചത്. 

സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതകളുടെയും പരസ്യ വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ ആരോപണങ്ങളും ശ്രദ്ധ നേടുന്നത്. സംഘടനയുടെ ബൈലോയും അധികാര കേന്ദ്രീകരണവും വിമർശിച്ച് ടിനി ടോം രംഗത്തെത്തിയതിന് പിന്നാലെയാണ് അൻസിബ ഹസ്സൻ വിമർശനവുമായി എത്തിയിരിക്കുന്നത്. 

കുടുംബ സംഗമത്തിനിടയിൽ നടി നീന കുറുപ്പിനോടും ടിനി ടോം മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ വരെ ശ്രമിച്ചുവെന്ന് അൻസിബ മൊഴിയിൽ പറയുന്നു. സംഘടനാ ചർച്ചകളിൽ താനും നടനുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അതിനെ തുടർന്ന് പൂർവ വൈരാഗ്യം വെച്ച് നടൻ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. 

അൻസിബയുടെ ആരോപണങ്ങളെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീർക്കണമെന്നും താനും സഹപ്രവർത്തരും ടിനിയോടൊപ്പം ആണെന്നും നടി പ്രിയങ്ക അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.

logo
The Cue
www.thecue.in