Film News

സൂര്യയും ജ്യോതികയും ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രം, സൂര്യ പറയുന്നു

കുറച്ചു നാളുകളായി മാധ്യമങ്ങളിൽ ചർച്ചയാകുന്ന വാർത്തയാണ് അഞ്ജലി മേനോൻ ചിത്രത്തിൽ സൂര്യയും ജ്യോതികയും പ്രധാനവേഷത്തിൽ എത്തുന്നു എന്നത്. വാർത്ത സത്യമാണെന്നും അഞ്ജലി മേനോനുമൊത്തുളള പ്രൊജക്ട് വിട്ടുകളയാൻ പറ്റില്ലെന്നും സൂര്യ പറയുന്നു. ഒടിടി റിലീസിനൊരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രം സൂരറൈ പോട്രിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചലച്ചിത്രനിരൂപകനായ രാജീവ് മസന്തിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ സംസാരിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും ഇങ്ങനെ ഒരു പ്രൊജക്റ്റ് പരിഗണനയിൽ ഉണ്ട്, കൂടാതെ 'സില്ലു കറുപ്പാട്ടി'യിലൂടെ ശ്രദ്ധ നേടിയ ഹലിത ഷമീമിന്റെ പ്രൊജക്ടും ആലോചനയിൽ ഉണ്ടെന്ന് സൂര്യ പറയുന്നു.

വെട്രി മാരൻന്റെ 'വാടി വാസൽ', ഹരി ഒരുക്കുന്ന 'അരുവാ', ഗൗതം മേനോൻ സംവിധായകനാകുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം തുടങ്ങി ഒട്ടേറെ പ്രൊജക്ടുകളാണ് സൂര്യയുടേതായി വരാനിരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് നവംബർ 12ന് ആമസോൺ പ്രൈം റിലീസിന് ഒരുങ്ങുകയാണ് 'സൂരറൈ പോട്ര്'. പ്രൈമിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണിത്. അപർണാ ബാലമുരളിയാണ് നായിക. മോഹൻ ബാബു, പരേഷ് റാവൽ, ഉർവ്വശി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നേരത്തെ സൂര്യ നിർമിച്ച് ജ്യോതിക നായികയായി എത്തിയ 'പൊൻമകൾ വന്താൽ' എന്ന ചിത്രവും ഒടിടി റിലീസ് ആയിരുന്നു.

കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെകൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ 'സിംപ്ലി ഫ്‌ളൈ' എന്ന പുസ്തകം ആധാരമാക്കിയാണ് ചിത്രം. സുധ കൊങ്കരയാണ് സംവിധാനം. നികേത് ബോമ്മി റെഡ്ഡിയാണ് ഛായാ​ഗ്രാഹണം. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. ഷിബു കാല്ലാറാണ് മലയാളത്തിലെ ഗാനരചന നിർവഹിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ചിത്രം റിലീസിനെത്തും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT