Film News

ജയ് ഭീം, സൂര്യയുടെ പുതിയ ചിത്രം, അഭിഭാഷകനായി ഫസ്റ്റ് ലുക്ക്

പിറന്നാള്‍ ദിനത്തില്‍ ജയ് ഭീം എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ. ജയ് ഭീം വാഴ്ത്തുക്കള്‍ എന്ന വരികള്‍ക്കൊപ്പമാണ് സംവിധായകന്‍ പാ രഞ്ജിത്ത് ജയ് ഭീം ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ദളിത് മുന്നേറ്റം പ്രമേയമായ ചിത്രമെന്നാണ് സൂചന.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനെയാണ് സൂര്യ അവതരിപ്പിക്കുന്നത്. സൂര്യ 39 എന്ന പേരില്‍ ഇതിനോടകം ചിത്രീകരണം പുരോഗമിക്കുന്ന സിനിമയാണ് ജയ് ഭീം.

അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യമായ ജയ് ഭീം എന്ന പേരില്‍ എത്തുന്ന സിനിമയെ വരവേല്‍ക്കുന്ന രീതിയില്‍ ട്വീറ്റുകളും ഹാഷ് ടാഗുകളും ഇതിനോടകം എത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് തിരക്കഥ. രജിഷ വിജയനും പ്രകാശ് രാജെയും മണികണ്ഠനും ലിജോമോളുമാണ് മറ്റ് കഥാപാത്രങ്ങൾ.സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT