Film News

സൂര്യയുടെ 'കങ്കുവാ' മോഷൻ പോസ്റ്റർ; പത്തു ഭാഷകളിലായി 3-D ചിത്രം

സൂര്യയുടെ 42-മത് ചിത്രം 'കങ്കുവാ'യുടെ ടൈറ്റിൽ പുറത്തിറങ്ങി. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രീൻ സ്റ്റുഡിയോസ് ആണ്. ചിത്രത്തില്‍ ദിഷ പാട്നിയാണ് നായികയായി എത്തുന്നത്. ശിവയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം അറിയിച്ചു കൊണ്ടാണ് നടന്‍ സൂര്യ സോഷ്യല്‍ മീഡിയയിലൂടെ മോഷൻ പോസ്റ്റർ പങ്കുവച്ചത്. രജനി ചിത്രം 'അണ്ണാത്തെ'യ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് കങ്കുവാ.

സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് കങ്കുവാ. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. അന്‍പത് ശതമാനത്തോളം ഷുട്ടിങ്ങ് പൂര്‍ത്തിയായ ചിത്രം 2024 ന്റെ തുടക്കത്തിൽ തിയ്യേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മുൻപിറങ്ങിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT