Film News

വെട്രിമാരനും ഹരിയും അല്ല, സൂര്യയുടെ 40ാം ചിത്രം പ്രഖ്യാപിച്ചു

#Suriya40 will be directed by Pandiraj:

സൂര്യ നായകനാകുന്ന 40ാമത് ചിത്രം പ്രഖ്യാപിച്ചു. പസങ്കയും കടൈക്കുട്ടി സിങ്കവും ഒരുക്കിയ പാണ്ഡിരാജ് സൂര്യയുടെ അടുത്ത ചിത്രമൊരുക്കും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. നേരത്തെ വെട്രിമാരന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച വാടിവാസല്‍ എന്ന ചിത്രമായിരിക്കും സൂര്യയുടെ നാല്‍പ്പതാം ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിങ്കം സീരീസ് ഒരുക്കിയ ഹരി സംവിധാനം ചെയ്യുന്ന ആറുവാ എന്ന സിനിമയും നാല്‍പ്പതാമത്തെ പ്രൊജക്ടായി കേട്ടിരുന്നു. ഈ സിനിമകളുടെ ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ വൈകുമെന്നതിനാലാണ് പാണ്ഡിരാജ് ചിത്രം അടുത്തതായി ചെയ്യാന്‍ സൂര്യ തീരുമാനിച്ചത്.

സുരരെ പോട്ര് എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള പ്രമോഷണല്‍ വീഡിയോയിലെ സൂര്യയുടെ ഗെറ്റപ്പ് വെട്രിമാരന്‍ ചിത്രത്തിന്റേതാണെന്നും പ്രചരിച്ചിരുന്നു. ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ സൂര്യ ഡബിള്‍ റോളിലെത്തുന്ന സിനിമയാണ് വാടിവാസല്‍.

ഫാമിലി എന്റര്‍ടെയിനറായിരിക്കും പാണ്ഡിരാജ് ചിത്രമെന്നറിയുന്നു. രജനികാന്ത് നായനാകുന്ന സിരുത്തൈ ശിവ ചിത്രം അണ്ണാത്തൈ നിര്‍മ്മിക്കുന്നതും സണ്‍ പിക്‌ചേഴ്‌സാണ്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT