Film News

സൂര്യയും ആമസോണിൽ, ‘സൂരരൈ പോട്ര്’ റിലീസ് പ്രഖ്യാപിച്ചു

സൂര്യ നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രം ‘സൂരരൈ പോട്ര്’ ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ. നിർമ്മാതാവായ സൂര്യ തന്നെയാണ് വിവരം ഔദ്യോ​​ഗി​കമായി അറിയിയിച്ചിരിക്കുന്നത്. മാധവൻ പ്രധാന വേഷത്തിലെത്തിയ 'ഇരുതി സുട്രു'വിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണ് ‘സൂരരൈ പോട്ര്’. അപർണാ ബാലമുരളിയാണ് നായിക. നേരത്തെ സൂര്യ നിർമിച്ച് ജ്യോതിക നായികയായി എത്തിയ 'പൊൻമകൾ വന്താൽ' എന്ന ചിത്രവും ഒടിടി റിലീസ് ആയിരുന്നു. സിനിമ തിയ്യറ്ററിൽ തന്നെ റിലീസിനെത്തുമെന്നായിരുന്നു മുമ്പ് സൂര്യ അറിയിച്ചിരുന്നത്. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിർമ്മാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

തീയറ്റർ റിലീസ് മുന്നിൽ കണ്ട് ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു ‘സൂരരൈ പോട്ര്’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ജീവിത പോരാട്ടങ്ങളാണ് പ്രമേയം. മോഹൻ ബാബു, ജാക്കി ഷറഫ്, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ഛായാ​ഗ്രാഹണം. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT