Film News

സൂര്യയ്ക്കൊപ്പം ദുൽഖറും നസ്രിയയും; സുധാ കൊങ്കരയുടെ പുതിയ ചിത്രം 'സൂര്യ 43'

‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സുര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ 43 പ്രഖ്യാപിച്ചു. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ദുൽഖർ സൽമാനും നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രമാണ്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ചിത്രത്തിൽ വിജയ് വർമ്മയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് അനൗൺസ്മെന്റ് വീഡിയോ നൽകുന്നത്. അതേ സമയം ജി വി പ്രകാശ് സം​ഗീത സംവിധാനം നിർവഹിക്കുന്ന നൂറാമത്തെ ചിത്രം കൂടിയാണ് സൂര്യ 43.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂരരൈ പോട്ര്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അന്ന് സൂര്യയെ തേടി എത്തിയിരുന്നു. വിമാന കമ്പനി സ്ഥാപിക്കാൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ് നടത്തിയ പോരാട്ടമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അപർണ ബാലമുരളി, ജാക്കി ഷറോഫ്, മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT