Film News

അക്ഷയ് കുമാറിന്റെ 'സുരറൈ പൊട്രു'; പൂജയില്‍ പങ്കെടുത്ത് സൂര്യ

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന സുരറൈ പൊട്രു ഹിന്ദി റീമേക്കിന്റെ പൂജ ചടങ്ങുകളില്‍ പങ്കെടുത്ത് നടന്‍ സൂര്യ. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. സൂര്യയുടെ 2ഡി എന്റര്‍ട്ടെയിന്‍മെന്റ്, അബുണ്ടാന്‍ഷ എന്റര്‍ട്ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എയര്‍ ഡെക്കാന്‍ ഫൗണ്ടറായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സുരറൈ പൊട്രു. ഹിന്ദി റീമേക്കില്‍ നോര്‍ത്ത് ഇന്ത്യന്‍ പശ്ചാത്തലത്തിലായിരിക്കും കഥ നടക്കുക.

ബാല സംവിധാനം ചെയ്യുന്ന സൂര്യ 41ന്റെ ചിത്രീകരണത്തിനിടയിലാണ് സൂര്യ പൂജ ചടങ്ങില്‍ പങ്കെടുത്തത്. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'ഈ പുതിയ തുടക്കത്തിന് എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണണെ'ന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്.

ചിത്രത്തില്‍ രാധിക മദാനാണ് നായിക. തമിഴില്‍ അപര്‍ണ്ണ ബാലമുരളിയായിരുന്നു സൂര്യയുടെ നായിക. ജി.വി പ്രകാശാണ് സംഗീത സംവിധാാനം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT