Film News

കാളയ്‌ക്കൊപ്പം സൂര്യയും വെട്രിമാരനും; 'വാടിവാസല്‍' ടീമിന്റെ പിറന്നാള്‍ സമ്മാനം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

ജല്ലിക്കെട്ട് പശ്ചാത്തലമായി ഒരുങ്ങുന്ന വെട്രിമാരന്‍-സൂര്യ ചിത്രം വാടിവാസല്‍ പ്രഖ്യാപനം സമയം മുതലെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു. 2022ലെ സൂര്യയുടെ സുപ്രധാന സിനിമകളില്‍ ഒന്നു കൂടിയാണ് വാടിവാസല്‍. സൂര്യയുടെ പിറന്നാള്‍ ദിവസമായ ഇന്ന് നിര്‍മ്മാതാവ് കലൈപ്പുള്ളി എസ് തനു ചിത്രത്തിന്റെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്.

സൂര്യയും സംവിധായകന്‍ വെട്രിമാരനും കാളയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ചിത്രത്തില്‍ സൂര്യ കാളകള്‍ക്കൊപ്പം പരിശീലനം നടത്തിയ വീഡിയോ പങ്കുവെക്കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തിനായി സൂര്യ കാളയോട്ടം പരിശീലിക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ വന്നിരുന്നു. ഏകദേശം ഒരുമാസത്തോളമാണ് സൂര്യ ഇതിനായി പരിശീലനം ചെയ്തത്. ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നൂറ് ജല്ലിക്കെട്ട് കാളകളെ അണിനിരത്തിയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT