Film News

പാപ്പന്റെ വിഷു കൈനീട്ടം; ഷൂട്ടിങ് സെറ്റിൽ തിരിച്ചെത്തി സുരേഷ്‌ഗോപി

തിരഞ്ഞെടുപ്പ് തിരക്കുകൾക്ക്‌ ശേഷം പാപ്പന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുരേഷ് ഗോപി തിരിച്ചെത്തി. അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം നൽകിയ സുരേഷ് ഗോപി സെറ്റിൽ വിഷു ആഘോഷിച്ചു. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത് . ഏഴ് വർഷങ്ങൾക്ക് ശേഷം സുരേഷ്‌ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന പാപ്പൻ സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായാണ് സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ഒന്നിക്കുന്നത്. സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌,വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങിയവരും അണിനിരക്കുന്നു.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്നാണ് നിർമ്മിക്കുന്നത്. ആർജെ ഷാനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ. മേക്കപ്പ്റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT