Film News

രണ്ടേകാൽ മണിക്കൂറിൽ ചിത്രീകരിച്ച 'അത്​ഭുതം'; സുരേഷ്‌ഗോപി ചിത്രം 16 വർഷത്തിന് ശേഷം ഒടിടിയിൽ; സംവിധാനം ജയരാജ്

രണ്ടേകാൽ മണിക്കൂറിൽ ചിത്രീകരണം പൂർത്തിയാക്കിയ ജയരാജ് ചിത്രം 'അത്​ഭുതം' പതിനാറ് വർഷത്തിന് ശേഷം റൂട്​സിന്‍റെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. സുരേഷ്​ ഗോപി നായകനായ 'അത്​ഭുതം' ജയരാജിന്‍റെ നവരസ സിനിമ പരമ്പരയിലെ നാലാമത്തെ സിനിമയാണ്​.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 2005ൽ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ ചന്ദ്രശേഖര വാര്യര്‍ ഗുരുതര രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിക്കുന്നു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്​. കെ.പി.എസ്​.സി ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയ താരങ്ങൾക്കൊപ്പം ഹോളിവുഡ് താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പത്ത് മണിക്കൂറിനുള്ളില്‍ ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ രണ്ടു മണിക്കൂർ പതിനാലു മിനിറ്റിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുവാൻ സാധിച്ചു. ചിത്രീകരണത്തിന് മുൻപ് ഏഴ് ദിവസത്തോളം റിഹേഴ്സൽ ഉണ്ടായിരുന്നു.​ ഓരോ ആർടിസ്റ്റിന്‍റെയും പൊസിഷനും ചലനങ്ങളും സ്കെച്ച് ചെയ്തു നൽകിയിരുന്നു. ഡോക്ടറിന്റെയും രോഗിയുടെയും മുറിയും ഒരു ലോബിയുമടങ്ങിയ ആശുപത്രിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഷാർജ സഫാരി മാള്‍ ഏഴാം വർഷത്തിലേക്ക്

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ചിത്ര ദുബായില്‍, ടൈംലസ് മെലഡീസ് ശനിയാഴ്ച എക്സ്പോ സെന്‍റർ ഷാർജയില്‍ വൈകീട്ട് 6 മണിക്ക്

പറയുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞുകൊണ്ടാണെങ്കിലും വിഷയം കാമ്പുള്ളതായിരിക്കും: സത്യന്‍ അന്തിക്കാട്

രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക ലോകയ്ക്കും ചെലവായി: ദുൽഖർ സൽമാൻ

SCROLL FOR NEXT