Film News

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

ഭ്രമയുയു​ഗം എന്ന സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് ജെൻ സി പ്രേക്ഷകരാണ് എന്ന് തിയറ്റർ ഉടമ സുരേഷ് ഷേണായി. ഭ്രമയുയു​ഗം പോലൊരു സിനിമ 10 വർഷം മുമ്പ് നമുക്ക് സങ്കൽപ്പിച്ച് നോക്കാൻ പോലും സാധിക്കില്ല. ജെൻ സി എന്നുപറയുന്ന ക്യാറ്റ​ഗറിക്ക് ഡാൻസും പാട്ടും മാത്രമല്ല വേണ്ടത്, നല്ല കണ്ടന്റ് വന്നാൽ ആദ്യം ടിക്കറ്റെടുക്കുന്നത് അവരാണ് എന്നും സുരേഷ് ഷേണായി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സുരേഷ് ഷേണായിയുടെ വാക്കുകൾ

കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഇന്ത്യയിൽ സർവൈവ് ചെയ്യുന്ന ഒരേയൊരു ഇന്റസ്ട്രി മലയാളം മാത്രമേ ഉള്ളൂ. അതായത്, ചെറിയ സിനിമകൾ വിജയം കൈവരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മുന്നിൽ മലയാളം തന്നെയായിരിക്കും. അതുകഴിഞ്ഞേ തമിഴൊക്കെ വരുന്നുള്ളൂ. കാരണം, നല്ല സബ്ജെക്ടുകൾ ഇവിടെയാണ് ഏറ്റവും കൂടുതൽ വരുന്നത് എന്നതുകൊണ്ടാണ്. ഹിറ്റായ സിനിമകളിൽ കൂടുതലും ചെറിയ കാസ്റ്റുമായി വന്ന സിനിമകൾ തന്നെയാണ്. മാത്രമല്ല, അതിന്റെ ക്രൂ മുഴുവൻ യങ്ങാണ്. അതിന്റെ ഒരു എഫക്ടാണ് ഫ്രഷ് കണ്ടന്റുകൾ മാർക്കറ്റിൽ വരുന്നതിന് കാരണം. അതിന് ബഡ്ജറ്റ് ഒന്നും വലിയ വിഷയമല്ല.

ഒരു ഉദാഹരണം പറയാം. ഭ്രമയുയു​ഗം പോലൊരു സിനിമ 10 വർഷം മുമ്പ് നമുക്ക് ഇമാജിൻ ചെയ്യാൻ പോലും സാധിക്കില്ല. അത് സൂപ്പർ ഹിറ്റായിരുന്നു. അതിന്റെ മേക്കിങ് കാരണം ഇവിടത്തെ യങ്ങർ ജനറേഷൻ തിയറ്ററിലേക്ക് ഒഴുകുകയായിരുന്നു. ജെൻ സി എന്നുപറയുന്ന ക്യാറ്റ​ഗറിക്ക് ഡാൻസും പാട്ടും മാത്രമല്ല, നല്ല കണ്ടന്റ് വന്നാൽ ആദ്യം ടിക്കറ്റെടുക്കുന്നത് അവരാണ്. ഭ്രമയുയു​ഗത്തിന്റെ വിജയത്തിന്റെ വലിയ പങ്കും പുതിയ കുട്ടികൾക്കാണ് കൊടുക്കേണ്ടത്.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT