Film News

സുരേഷ് ഗോപിക്ക് കൊവിഡ്

നടനും എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകിച്ചു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ക്വാറന്റൈനിലാണെന്നും ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

'എല്ലാ മുന്‍കരുതലുകളും പാലിച്ചെങ്കിലും എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ചെറിയൊരു പനിക്ക് പുറമെ ആരോഗ്യപരമായി എനിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ല. ഈ അവസരത്തില്‍ എല്ലാവരും സാമൂഹ്യഅകലം പാലിക്കുകയും തിരക്കുകള്‍ ഒഴിവാക്കുകയും വേണമെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങള്‍ സുരക്ഷിതരായി ഇരിക്കുകയും മറ്റുള്ളവര്‍ക്ക് രോഗം നല്‍കാതെ സുരക്ഷിതരാക്കുകയും ചെയ്യാന്‍ ശ്രമിക്കുക.' - എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT