Film News

'ജാനകിയുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്', "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നീതി നേടിയെടുക്കാൻ ജാനകി എന്ന പെൺകുട്ടി ഭരണകൂടത്തോട് നടത്തുന്ന നിയമ പോരാട്ടമാണ് "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള"യുടെ പ്രമേയം. ചിത്രം ജൂലൈ 17ന് ആഗോള റിലീസ് ആയി തിയറ്ററുകളിലെത്തും. ചിത്രത്തിൽ ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജെ. ഫണീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറക്കുന്ന ഒരു മാസ്സ് ലീഗൽ/കോർട്ട് റൂം ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ട്രെയ്ലർ നൽകുന്ന സൂചന. കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്നാണ് ട്രെയ്ലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ 253 മത് ചിത്രമായി എത്തുന്ന "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ

പോസ്റ്റിന് താഴെ ചെന്നൈ അധോലോകം എന്ന് കമന്റ്, രസകരമായ മറുപടിയുമായി വിനീത്, ഇത്തവണ ചെന്നൈ ഇല്ലെന്ന് ഉറപ്പിക്കാം

ഫോബ്സ് മാസികയുടെ ലിസ്റ്റിൽ ഇടം നേടിയതും ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിന്നിലും വലിയൊരു കഥയുണ്ട്: ചൈതന്യ പ്രകാശ്

കയ്യടിപ്പിച്ച് ജൂനിയേഴ്സും സീനിയേഴ്സും, അടിമുടി പൊട്ടിച്ചിരിയുമായി ദേവദത്ത് ഷാജിയുടെ 'ധീരൻ'

വിമര്‍ശനം ആകാം, പക്ഷെ, എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും: വിധു പ്രതാപ്

ആ വാക്ക് പോലും തെറ്റിച്ച എന്നെ എം.ടി. വാസുദേവന്‍ നായര്‍ ഡബ്ബിങ് സ്യൂട്ടില്‍ ഇരുത്തി വെള്ളം കുടിപ്പിച്ചിട്ടുണ്ട്: സുരേഷ് ഗോപി

SCROLL FOR NEXT