Film News

സുരേഷ് ​ഗോപി-നി​ഥി​ൻ​ ​രഞ്ജി​ ​പ​ണി​ക്ക​ർ ചിത്രത്തിന് പാക്ക് അപ്, 'കാവൽ' പോസ്റ്റ് പ്രൊഡക്ഷനിലേയ്ക്ക്

സുരേഷ് ​ഗോപി നായകനാകുന്ന 'കാവൽ' ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക്. മമ്മൂട്ടി ചിത്രം 'കസ​ബ'യ്ക്ക് ശേഷം ​നി​ഥി​ൻ​ ​രഞ്ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ചിത്രം ഇന്നലെ ഷൂട്ടിങ് പൂർത്തിയാക്കി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്ന ചിത്രം ഒ​ക്ടോ​ബ​ർ​ 7​നായിരുന്നു രണ്ടാം ഘട്ട ചിത്രീകരണങ്ങളിലേയ്ക്ക് കടന്നത്.

സുരേഷ് ​ഗോപിയോടൊപ്പം​ ​രഞ്ജി​​ ​പ​ണി​ക്ക​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ, സാ​യാ​ ​ഡേ​വി​ഡ്,​​ ​സാ​ദി​ഖ്,​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ ​തു​ട​ങ്ങി​യ​വ​രും 'കാ​വ​ലി'​ൽ മ​റ്റ് ​പ്ര​ധാ​ന​ ​കഥാപാത്രങ്ങളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​​നി​ഖി​ൽ​ ​എ​സ് പ്ര​വീ​ണാ​ണ് ഛാ​യാ​ഗ്ര​ഹ​ണം​.​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ - പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ,​ ​പ്ര​ദീ​പ്‌​ ​രം​ഗ​ൻ - മേ​യ്ക്ക​പ്പ്​,​ മോ​ഹ​ൻ​ ​സു​ര​ഭി - ​സ്റ്റി​ൽ​സ്​. ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെയ്ൻമെന്റ്സിന്റെ​ ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്. സുരേഷ്​ഗോപി തന്റെ ഫേസ്ബുക് പോജിലൂടെയാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്.

ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. തമ്പാന്‍ എന്നാണ് സുരേഷ് ​ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോ​ഗുമായി ടീസറിൽ ശ്രദ്ധിക്കപ്പെട്ട തമ്പാൻ പഴയ സുരേഷ് ​ഗോപി കഥാപാത്രത്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT