Film News

മാത്യു പാപ്പനായി വീണ്ടും കാക്കിയിട്ട് സുരേഷ് ഗോപി, കൂടെ ഗോകുല്‍ സുരേഷും; ജോഷിയുടെ മാസ് ത്രില്ലര്‍

സുരേഷ് ഗോപി വീണ്ടും കാക്കിയിട്ട് പൊലീസ് റോളില്‍. പത്ത് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഐപിഎസ് ഓഫീസറാകുന്നത്. മാത്യൂസ് പാപ്പനെന്ന പോലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് ഈ മാസ് പൊലീസ് ത്രില്ലറിന്റെ തിരക്കഥ

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. മാര്‍ച്ച് അഞ്ചിന് പാപ്പന്‍ ഷൂട്ടിംഗ് ആരംഭിക്കും. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള. ഒരു കേസന്വേഷണത്തിനൊപ്പം പുരോഗമിക്കുന്ന മാസ് ത്രില്ലറായിരിക്കും ചിത്രമെന്നറിയുന്നു. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സണ്ണി വെയ്ന്‍,.നൈലാ ഉഷ എന്നിവരും ചിത്രത്തിലുണ്ട്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. അജയ് കാച്ചപ്പിള്ളി ക്യാമറയും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കെയര്‍ ഓഫ് സൈറാ ബാനുവിന് ശേഷം ആര്‍ജെ ഷാന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് പാപ്പന്‍. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍.

ലേലം, വാഴുന്നോര്‍,പത്രം, ക്രിസത്യന്‍ ബ്രദേഴ്‌സ്, സലാം കാശ്മീര്‍ എന്നീ സിനിമകളിലാണ് ജോഷിയും സുരേഷ് ഗോപിയും നേരത്തെ കൈകോര്‍ത്തിരുന്നത്. എറണാകുളത്തും തൊടുപുഴയിലും ഉള്‍പ്പെടെയാണ് ചിത്രീകരണം. ആശ ശരത്, കനിഹ, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT