Film News

ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പന്റെ ചിത്രീകരണം; മാർച്ച് അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ

ജോഷി സുരേഷ്‌ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പന്റെ ചിത്രീകരണം മാർച്ച് അഞ്ചിന് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലിൽ തുടങ്ങും. പാലാ ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകൾ. മാത്യൂസ് പാപ്പനെന്ന ഐപിഎസ് ഓഫീസറുടെ റോളിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് ഈ മാസ് പൊലീസ് ത്രില്ലറിന്റെ തിരക്കഥ ഒരുക്കുന്നത്.

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള. ഒരു കേസന്വേഷണത്തിനൊപ്പം പുരോഗമിക്കുന്ന മാസ് ത്രില്ലറാണ് ചിത്രം. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സണ്ണി വെയ്ന്‍, നൈലാ ഉഷ എന്നിവരും ചിത്രത്തിലുണ്ട്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. അജയ് കാച്ചപ്പിള്ളി ക്യാമറയും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കെയര്‍ ഓഫ് സൈറാ ബാനുവിന് ശേഷം ആര്‍ജെ ഷാന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് പാപ്പന്‍. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍.

ലേലം, വാഴുന്നോര്‍,പത്രം, ക്രിസത്യന്‍ ബ്രദേഴ്‌സ്, സലാം കാശ്മീര്‍ എന്നീ സിനിമകളിലാണ് ജോഷിയും സുരേഷ് ഗോപിയും നേരത്തെ കൈകോര്‍ത്തിരുന്നത്. എറണാകുളത്തും തൊടുപുഴയിലും ഉള്‍പ്പെടെയാണ് ചിത്രീകരണം. ആശ ശരത്, കനിഹ, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT