Film News

സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ഗരുഡന്‍ ; അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥ

സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന 'ഗരുഡന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതുന്ന ക്രൈം ത്രില്ലര്‍ കൂടെയായ 'ഗരുഡന്‍' സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വർമ്മയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്യുന്നത് അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ്. സംഗീതം ജേക്‌സ് ബിജോയ്. ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീജിത് സാരംഗ്. ജിനേഷ് എം ന്റേതാണ് കഥ. ആര്‍ട്ട് ഡയറക്ടര്‍ അനീസ് നാടോടി.

ഏഴു വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്
രണ്ടാം ഭാവം, കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പത്രം തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ പഴയകാല ചിത്രങ്ങൾ. 2016-ൽ തിയ്യേറ്ററുകളിൽ എത്തിയ എൻ.ആർ. സഞ്ജീവ് സംവിധാനം ചെയ്ത 'ജനകൻ' ആയിരുന്നു ഏറ്റവും ഒടുവിൽ ഇരുവരുമൊന്നിച്ച ചിത്രം.

ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍ എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍. മേക്കപ്പ് റോണക്‌സ് സേവ്യറും, കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും കൈകാര്യം ചെയ്യുന്നു. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍ ആണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT