Film News

‘നീ എന്താ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്യാത്തേ’, സുരാജും സൗബിനും വികൃതിയുമായി വെള്ളിയാഴ്ച

THE CUE

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യപ്പെട്ട മനുഷ്യന്റെ ജീവിതാനുഭവങ്ങളുമായി വികൃതി വെള്ളിയാഴ്ച എത്തുന്നു. സമീര്‍ എന്ന കഥാപാത്രമായി സൗബിന്‍ ഷാഹിറും എല്‍ദോയുടെ റോളില്‍ സുരാജ് വെഞ്ഞാറമ്മൂടും.

മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിലായിരുന്നു ഭിന്നശേഷിക്കാരനായ എല്‍ദോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടത്. അവശതയെ തുടര്‍ന്ന് ട്രെയിന്‍ കിടന്നതായിരുന്നു എല്‍ദോ. നവാഗതനായ എംസി ജോസഫ് ആണ് സംവിധാനം. മഴവില്‍ മനോരമയുടെ നായികാ നായകന്‍ റിയാലിറ്റി ഷോ ജേതാവായ വിന്‍സിയാണ് നായിക. സുരാജിന്റെ നായികയായി സുരഭി ലക്ഷ്മിയും.

കട് ടു ക്രിയേറ്റീവിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. ആല്‍ബിയാണ് ക്യാമറ. അജീഷ് പി തോമസ് കഥയും തിരക്കഥയും. ജോസഫ് വിജീഷും അനൂപും ചേര്‍ന്നാണ് സംഭാഷണം.

ഫൈനല്‍സില്‍ കയ്യടി നേടിയ പ്രകടനത്തിന് ശേഷം സുരാജും അമ്പിളിക്ക് ശേഷം സൗബിനും പ്രേക്ഷകരിലെത്തുന്ന ചിത്രവുമാണ് വികൃതി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT