Film News

'ഇപ്പൊ പാർട്ടി ഓഫീസ്ന് ബോംബെറിഞ്ഞയ്ഞ്ഞാ പോലീസൊന്നും പിടിക്കൂല'; 'മദനോത്സവം' സക്‌സസ് ടീസർ

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ, രാജേഷ് മാധവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മദനോത്സവ'ത്തിന്റെ സക്‌സസ് ടീസർ പുറത്തിറങ്ങി. ഇ. സന്തോഷ്കുമാറിന്റെ 'തങ്കച്ചൻ മഞ്ഞക്കാരൻ' എന്ന ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദനോത്സവം.

നീണ്ട ഇടവേളയ്ക്ക് ശേഷം സീരിയസ് കഥാപാത്രങ്ങളില്‍ നിന്ന് മാറി സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ഒരു മുഴുനീളന്‍ കോമഡി ചിത്രം കൂടെയാണ് മദനോത്സവം. നാട്ടിന്‍പുറത്ത് കോഴിക്ക് കളറടിക്കുന്ന ഒരു സാധാരണക്കരന്റെ ജീവിതത്തില്‍ കടന്നു വരുന്ന പൊളിറ്റിക്കല്‍ ഇഷ്യൂവും തുടര്‍ന്ന് അത് എങ്ങനെ അയാളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷെഹനാദ് ജലാല്‍ ആണ്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവിയര്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷനാണ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT