Film News

സണ്ണി വെയ്ന്‍ നായകനായ 'അപ്പന്‍', മജു സംവിധാനം

സണ്ണി വെയ്ന്‍ നായകനായ അപ്പന്‍ എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍. മജു ആണ് സംവിധാനം. മജുവും ജയകുമാറും ചേര്‍ന്നാണ് തിരക്കഥ. സണ്ണി വെയ്നൊപ്പം അലന്‍സിയര്‍, അനന്യ, പോളി വല്‍സന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെയും, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് ചിത്രം. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെള്ളം സിനിമയുടെ നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മടത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും ഒപ്പം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, അഷ്റഫ്, മാസ്റ്റര്‍ ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദീപു ജി പണിക്കര്‍ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, കിരണ്‍ ദാസ് ചിത്രത്തിന്റെ എഡിറ്ററുമാണ്.

പപ്പുവാണ് അപ്പന്റെ ഛായാഗ്രാഹകന്‍, സംഗീതസംവിധാനം- ഡോണ്‍ വിന്‍സെന്റ്. മേക്കപ്പ് - റോണക്സ് സേവ്യറും, കൃപേഷ് അയ്യപ്പന്‍കുട്ടി ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. സിങ്ക് സൗണ്ട് - ലെനിന്‍ വളപ്പാട്, വസ്ത്രാലങ്കാരം - സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ്- ഹരീഷ് തെക്കേപ്പാട്ട്. സ്റ്റില്‍സ്- ജോസ് തോമസ്, ഡിസൈന്‍സ് - ഷിന്റോ വടക്കേക്കര. പി ആർ ഓ മഞ്ജു ഗോപിനാഥ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT