Film News

അതെ, ഞാനാണയാൾ, 'അനുഗ്രഹീതൻ ആന്റണി'; ഒഫീഷ്യൽ ടീസർ

സണ്ണി വെയിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതൻ ആന്റണി'യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. സണ്ണി വെയിനിന്റെ ജന്മദിനത്തിൽ പൃഥ്വിരാജ് സുകുമാരനാണ് ടീസർ പുറത്തുവിട്ടത്. '96' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് നായിക. ചിത്രത്തില ഹരിശങ്കർ കെ എസ് ആലപിച്ച കാമിനി എന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമ്മിക്കുന്നത്.

ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ.

അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന മനു മഞ്ജിത്താണ്. അപ്പു ഭട്ടതിരി എഡിറ്റിംങും അരുൺ വെഞ്ഞാറമൂട് ആർട് ഡയറക്ഷനും. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT