Film News

മാളികപ്പുറം ടീമൊന്നിക്കുന്ന ഹൊറർ ഫാമിലി ഡ്രാമ; 'സുമതി വളവ്' ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലേക്ക്

മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവ് റിലീസിന് ഒരുങ്ങുന്നു. ചിത്രം ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്കെത്തിക്കും. ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്ന് നിർമിക്കുന്ന സുമതി വളവ് ബി​ഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ഗണത്തിലാണ് ഒരുങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

വിഷ്ണു ശശി ശങ്കർ ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.

ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

സെൽഫ് ട്രോളിനെക്കുറിച്ച് പറഞ്ഞപ്പോൾ ലാലേട്ടൻ ചിരിച്ചു, തുടരും അല്ല ​ഗോഡ്ഫാദർ ആണ് ബി​ഗ് ബോസ് പ്രമോ റഫറൻസ്: മൃദുൽ നായർ അഭിമുഖം

ബ്രിട്ടീഷ് സൈനിക വിമാനമെത്തിയത് നമ്മുടെ റഡാർ സിസ്റ്റം പരിശോധിക്കാൻ | Colonel Sasikumar Menon Interview

തല ഗ്യാങിലെ 'സൂപ്പര്‍ കൂള്‍ മെമ്പര്‍'; ആ നടനായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത്: മണിക്കുട്ടന്‍

സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി മികച്ച വരുമാനം ലഭിക്കാന്‍ ചെയ്യേണ്ടതെന്ത്? ചൈതന്യ പ്രകാശിന്‍റെ മറുപടി ഇങ്ങനെ

രണ്ടാം തവണയും ശരിയായില്ല, ഒടുവില്‍ ആ പാട്ട് കരഞ്ഞ് പാടേണ്ടി വന്നു: വിധു പ്രതാപ്

SCROLL FOR NEXT