Film News

'നിമിഷ വളരെ ബോള്‍ഡായ പെണ്‍കുട്ടി'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുഹാസിനി

നിമിഷ സജയന്‍ വളരെ ബോള്‍ഡായ പെണ്‍കുട്ടിയാണെന്ന് മുതിര്‍ന്ന നടിയും സംവിധായികയുമായ സുഹാസിനി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി ചെയര്‍പേഴ്‌സണായിരുന്നു സുഹാസിനി. പുരസ്‌കാര ചടങ്ങിന് ശേഷം മലയാള സിനിമയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്‌ സുഹാസിനി നിമിഷയെ കുറിച്ച് പറഞ്ഞത്.

'നിമിഷ സജയന്‍ വളരെ ബോള്‍ഡായിട്ടുള്ള പെണ്‍കുട്ടിയാണ്. മെയിക്കപ്പ് ഒന്നും ഇല്ലാതെ അഭിനയിക്കുന്ന വളരെ ബോള്‍ഡായ കുട്ടിയാണ്. അവരെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു.' എന്ന് സുഹാസിനി പറഞ്ഞു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയെ കുറിച്ചും സുഹാസിനി സംസാരിച്ചു. സിനിമ റിലീസ് ചെയ്ത സമയത്ത് തന്നെ കണ്ടിരുന്നു. അന്ന് തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. സിനിമ കണ്ടപ്പോള്‍ സങ്കടമല്ല കുറ്റബോധമാണ് തോന്നിയതെന്നും സുഹാസിനി വ്യക്തമാക്കി.

'ഞാന്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് സമയത്ത് കണ്ടപ്പോള്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്‍മാരെയും അമ്മായിഅച്ഛനെയും എല്ലാം നമ്മളെ പോലുള്ള സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോഴും എല്ലാ സ്ത്രീകളും വെള്ളം വേണോ ചായ വേണോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആ സിനിമ കണ്ടപ്പോള്‍ സങ്കടമല്ല കുറ്റബോധമാണ് തോന്നിയത്. വീട്ടിനുള്ളിലെ ഇത്തരം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളെ നമ്മുടെ അമ്മമാര്‍ മുതലുള്ള എല്ലാ സ്ത്രീകളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതും കുടുംബത്തില്‍ നല്ല പെണ്ണാണ് എന്ന പേര് കേള്‍ക്കാന്‍ വേണ്ടി ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ലെന്നാണ് എനിക്ക് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പറഞ്ഞു തന്നത്.' - സുഹാസിനി

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT