Kaval movie  
Film News

'കാവല്‍' തിയറ്ററിന് ഉല്‍സവപ്രതീതി ഉണ്ടാക്കേണ്ടതാണ്, ഒറ്റക്കൊമ്പന്‍ മദം പിടിപ്പിക്കും

കാവല്‍ തിയറ്ററില്‍ ഉല്‍സവ പ്രതീതി തീര്‍ക്കേണ്ട സിനിമയാണെന്ന് സുരേഷ് ഗോപി. കാവലിന്റെ സംവിധായകനും നിര്‍മ്മാതാവും പറഞ്ഞത് പോലെ തിയറ്ററില്‍ വന്നില്ലെങ്കില്‍ കാവല്‍ നില്‍ക്കില്ല. സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന ചില സിനിമകളുണ്ട്. അതു പോലെ ഒന്നാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം.

വരനെ ആവശ്യമുണ്ട് എന്ന സിനിമ ഒരു സുരേഷ് ഗോപി ചിത്രമെന്ന നിലയില്‍ ജനങ്ങള്‍ പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങളുടെ പാക്കേജ് ആയിരുന്നുവെന്ന് സുരേഷ് ഗോപി. അത് കൊണ്ട് അത് നന്നായി ഓടി. ജനങ്ങള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന സിനിമ എന്ന നിലയില്‍ കാവല്‍ വേറിട്ട രുചിയുള്ള ചിത്രമായിരിക്കും. കാവല്‍ വിളഞ്ഞ ചക്കയുടെ അവിയല്‍ ആണെങ്കില്‍ ഒറ്റക്കൊമ്പന്‍ മധുരമുള്ള തേന്‍ വരിക്കയായിരിക്കും. മദം പിടിപ്പിക്കുന്ന സിനിമ ആയിരിക്കും. ചാനല്‍ ഐയാമിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ജോഷി ചിത്രം പാപ്പന്‍, ഒറ്റക്കൊമ്പന്‍ എന്നിവയാണ് വരാനിരിക്കുന്ന മറ്റ് സുരേഷ് ഗോപി ചിത്രങ്ങള്‍.

'കാ​വ​ലി'​ൽ സുരേഷ് ​ഗോപിയോടൊപ്പം​ ​രഞ്ജി​​ ​പ​ണി​ക്ക​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ, സാ​യാ​ ​ഡേ​വി​ഡ്,​​ ​സാ​ദി​ഖ്,​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ ​തു​ട​ങ്ങി​യ​വ​രും മ​റ്റ് ​പ്ര​ധാ​ന​ ​കഥാപാത്രങ്ങളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​​നി​ഖി​ൽ​ ​എ​സ് പ്ര​വീ​ണാ​ണ് ഛാ​യാ​ഗ്ര​ഹ​ണം​.​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ - പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ,​ ​പ്ര​ദീ​പ്‌​ ​രം​ഗ​ൻ - മേ​യ്ക്ക​പ്പ്​,​ മോ​ഹ​ൻ​ ​സു​ര​ഭി - ​സ്റ്റി​ൽ​സ്​. ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെയ്ൻമെന്റ്സിന്റെ​ ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT